യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍

യു.പി ആഗ്രയിലെ ഒരു ഗ്രാമത്തില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 11കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത 11കാരൻ നാലാംക്ലാസില്‍ പഠിക്കുകയാണ്.

പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാല്‍ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതില്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇട്ടത്. ചികിത്സയില്‍ തുടരുന്നതിനാല്‍ പോലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

പെണ്‍കുട്ടി ശനിയാഴ്ച വൈകീട്ട് 5.30ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നവഴി 11കാരൻ കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നില സാരമായി തുടരുകയാണെന്ന് ഡി.സി.പി സുകന്യ ശർമ പറഞ്ഞു.

ആശുപത്രിയിലെ പരിശോധനയില്‍ ബലാത്സംഗം നടന്നത് വ്യക്തമായിട്ടുണ്ട്. പ്രതിയായ 11കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്നും ഡി.സി.പി പറഞ്ഞു.

The post യു.പിയില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി; നാലാം ക്ലാസുകാരൻ പിടിയില്‍ appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

സെൽഫി എടുക്കുന്നതിനിടെ ദുരന്തം; കാവേരി നദിയിൽ കാല്‍വഴുതി വീണു ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ...

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ...

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഭാരവാഹികള്‍ 

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മൈസൂര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം...

അൾസൂരു ഗുരു മന്ദിരത്തില്‍ പ്രതിഷ്ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരു മന്ദിരത്തിന്റെ 34 -മത് പ്രതിഷ്ഠാ...

ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ജോസ്ഗിരി എജുക്കേഷൻ അക്കാദമിക് ബ്ലോക്കും കോർപ്പറേറ്റ് ഓഫീസും ബെംഗളൂരു ജാലഹള്ളി...

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ...

ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡ്– ഹൊസൂർ റോഡ് എന്നിവയെ ബന്ധിപ്പിച്ച് 11.62 കിലോമീറ്ററില്‍ പുതിയ മേൽപാലം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതകുരുക്കിന് ആശ്വാസമായി പുതിയ മേല്‍പ്പാലം. ഓൾഡ് മദ്രാസ്...

വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണം 10000 കടന്നേക്കും

കാരക്കസ്: വെനിസ്വേലയില്‍ ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വ്യാപകനാശം. ആയിരങ്ങള്‍ മരിക്കുകയും...

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

Related Articles

Popular Categories