Monday, June 30, 2025
27.7 C
Bengaluru

ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയുടെ മുൻ‌കൂർ ജാമ്യം നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം നീട്ടി. മെയ്‌ 20 വരെയാണ് ജാമ്യം നീട്ടിയത്. 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് (എസിഎംഎം) ഉത്തരവ്. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

ഹോളേനരസിപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് വിധി. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹോളേനരസിപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ വസതിയിൽ വച്ച് രേവണ്ണയും മകൻ പ്രജ്വൽ രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം.

വ്യാഴാഴ്ചയാണ് രേവണ്ണ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ളതിനാൽ എസ്ഐടിക്ക് ജാമ്യം നൽകുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് രേവണ്ണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം; 10 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇൻഡസ്ട്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10...

ഈരാറ്റുപേട്ടയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പ തിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി...

നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു; 5 പേര്‍ പിടിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട്...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320...

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ...

Topics

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ്...

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു....

നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സുരക്ഷാ പരിശോധന ജൂലൈയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ...

ബിബിഎംപി മാലിന്യ ലോറിയിൽ ചാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 6 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും...

Related News

Popular Categories

You cannot copy content of this page