എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുല്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായാണ് സത്യപ്രതിജ്ഞ.

രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച്‌ ഭരണപക്ഷവും രംഗത്തെത്തി. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയുടെ വിസിറ്റേഴ്സ് ഗ്യാലറിയിലെത്തിയിരുന്നു.

മുപ്പത്തി മൂന്നാമതായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുണ്‍ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു. അമേഠി എംപി കിശോരിലാല്‍ ശർമയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും.

TAGS: RAHUL GANDHI| MP| OATH|
SUMMARY: Rahul Gandhi sworn in as MP

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച്‌ നടി അന്‍സിബ ഹസന്‍

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ,...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും...

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്: മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

വടകര: രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുഹമ്മദ് കാസിമിനെ ഒഴിവാക്കി എസ്‌ഐടി. കാസിം...

സ്വർണവിലയില്‍ റെക്കോർഡ് വർധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ റെക്കോർഡ് വർധന. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 210...

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

കൊച്ചി: 'നന്ദനം' സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി....

Related Articles

Popular Categories