ചെന്നൈ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ഹൈവേയിൽ (എൻഎച്ച് 44) റാണിപേട്ടിലെ വാലാജ വള്ളിവേടിനു സമീപം കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള എട്ട് ഹൈ-എൻഡ് കാറുകളുടെ ശേഖരവുമായി വന്ന ലോറിക്കാണ് തീപിടിച്ചത്.

ചൊവ്വാഴ്ച രാത്രി പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് പാതയിൽ വാഹനം നിർത്തിയിട്ടുരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഡ്രൈവർ ലോറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാസിക് സ്വദേശിയായ ഡ്രൈവർ എൽ.സോനു യാദവ് (43), ക്ലീനർ കെ. മനീഷ് (26) എന്നിവർ വാഹനത്തിൽ നിന്ന് ഇറങ്ങി. ഈ സമയം കൊണ്ട് ലോറിക്ക് തീപിടിക്കുകയായിരുന്നു.

സോനു ഉടൻ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വാലാജ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES| FIRE
SUMMARY: Container lorry catches fire in daylight

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽവച്ച് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡി​ഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ...

രംഗശങ്കര നാടകോത്സവത്തിന് ഒക്ടോബർ 23 ന് തിരിതെളിയും; മലയാളത്തില്‍ നിന്നും രണ്ടു നാടകങ്ങള്‍ 

ബെംഗളൂരു: രാജ്യത്തെ നാടകപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്തമായ രംഗശങ്കര നാടകോത്സവം...

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ‘ഫ്രീഡം ഫ്രം വേസ്റ്റ്’ കാമ്പയിന് മികച്ച പ്രതികരണം; 709 ഒഴിഞ്ഞ സ്ഥലങ്ങൾ ശുചീകരിച്ചു

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ആരംഭിച്ച 'ഫ്രീഡം...

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

Related Articles

Popular Categories