ബെംഗളൂരുവിൽ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ 23,000 കോടി രൂപയുടെ സർക്കുലർ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

287 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖല വഡ്ഡരഹള്ളി, ദേവനഹള്ളി, മാലൂർ, ഹീലാലിഗെ, ഹെജ്ജല, സോളൂർ എന്നിവയെ ബന്ധിപ്പിക്കും. നഗരത്തിലെ റെയിൽവേ ശൃംഖല മെച്ചപ്പെടുത്താൻ 43,000 കോടി രൂപയുടെ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

കർണാടകയിൽ 1,699 കോടി രൂപ ചെലവിൽ നിർമിക്കുന്ന 93 റെയിൽ ഓവർ ബ്രിഡ്ജുകൾ (ആർഒബി)/റോഡ് അണ്ടർ ബ്രിഡ്ജുകൾ (ആർയുബി) റെയിൽവേ അംഗീകരിച്ചു. അവയിൽ 49 പദ്ധതികളുടെ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പാങ്കിടും. ഇതനുസരിച്ച് 850 കോടി രൂപയാണ് റെയിൽവേയുടെ വിഹിതമെന്ന് സോമണ്ണ പറഞ്ഞു.

TAGS: KARNATAKA | RAILWAY
SUMMARY: Centre approves circular railway project for bengaluru

LEAVE A REPLY

Please enter your comment!
Please enter your name here