ബെംഗളൂരു: വോളിബോൾ കളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു സൂരത്കലിനു സമീപമുള്ള സുരിഞ്ചെ കോട്ടെ ബൊള്ളാരുവിലുള്ള ഗവൺമെൻ്റ് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി ലിഖിത്ത് അമീൻ (15) ആണ് മരിച്ചത്. ബോൾ സർവീസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
A Class 10 student, Likhith Amin, collapsed while playing volleyball with friends in Surinje village near Surathkal, #Mangaluru. He was rushed to a nearby hospital, where doctors declared him dead. The exact cause of death is yet to be determined and will be known after the post… pic.twitter.com/8MzKLQ4vaY
— Imran Khan (@KeypadGuerilla) August 7, 2026
സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ബോർ സർവീസ് ചെയ്യുന്നതിനിടയിൽ കൈകൾ ഉയർത്തി കോർട്ടിൽ നിന്നും പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ലിഖിത് കുഴഞ്ഞുവീഴാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
SUMMARY: Class 10 student collapses and dies while serving volleyball
















