സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്.

കരിമണി, മൗന രാഗം, ശാന്തം പാപം തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകൾ സംവിധാനം ചെയ്ത വിനോദ് ദൊണ്ടാലെ, സംവിധായകനായി കന്നഡ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. സതീഷ് നീനാസത്തെ നായകനാക്കിയുള്ള അശോക ബ്ലേഡ് എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് വിനോദ് സിനിമാ സംഘവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നത്. എന്നാൽ വിനോദിന് ധാരാളം കടബാധ്യത ഉണ്ടായിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംവിധായകൻ എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിലും വിനോദ് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സീരിയൽ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS: VINOD DONDALE | DIRECTOR | DEATH
SUMMARY: Renowned Kannada TV serial director Vinod Dondale found dead, suicide suspected

Hot this week

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാൻഡിനോട് ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ഡല്‍ഹി: കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക്...

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി....

മലിനജല സംസ്കരണ ടാങ്കിൽ വീണ് എൻജിനീയർക്കും ടെക്‌നീഷ്യനും ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൻ്റെ (ബി. ഡബ്ല്യൂ.എസ്.എസ്.ബി.)...

Related Articles

Popular Categories