ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും.

നേരത്തെ ഇത്തരം അപകടങ്ങളിൽ മരിച്ചവരുടെ കുടുംബത്തിന് 25,000 രൂപ മാത്രമായിരുന്നു സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നത്. നേരത്തെ നഷ്ടപരിഹാരം ലഭിക്കാൻ കുടുംബങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇനിമുതൽ അത്തരം സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗതാഗത വകുപ്പിനെ സമീപിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: BENGALURU | BMTC | KSRTC
SUMMARY: Rs 10 lakh relief for families of victims in case of accidents involving BMTC, KSRTC buses

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമോ എന്ന ആശങ്ക; വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറിനെതിരെ കേന്ദ്രം

ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം...

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹതയാരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

കെഎന്‍ഇ ട്രസ്റ്റിന് പുതിയ ഭാരവാഹികള്‍

ബെംഗളൂരു: ഇന്ദിരനഗര്‍ കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....

Related Articles

Popular Categories