മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയ്ക്ക് സമീപമുള്ള ഫാം ഹൗസിലാണ് സംഭവം. 53 കാരിയായ ശാന്തമ്മയാണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി ഫാം ഹൗസിലാണ് ശാന്തമ്മയുടെ താമസം.

ഭർത്താവ് 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ശാന്തമ്മയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. ഫാംഹൗസിൽ കാർ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഗ്ഗലിപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here