രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഭാര്യ വിജയലക്ഷ്മിയെ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സിനിമ താരം ദർശൻ തോഗുദീപയുടെ ഭാര്യ വിജയലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച വൈകിട്ട് അന്വേഷണസംഘം വിജയലക്ഷ്മിയെ അഞ്ച് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ദർശന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പോലീസ് ചോദിച്ചു.

ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത.

രേണുകസ്വാമിയെ കൊലപ്പെടുത്തി ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ ഉപേക്ഷിച്ചതായാണ് വിവരം. ഇതിനെ തുടർന്നാണ് ഭാര്യയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ഇവ കേസിലെ നിർണായകമായ തെളിവുകളാണെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ രേണുകസ്വാമിയുടെ മൃതദേഹം ഉപേക്ഷിക്കാൻ കൊലയാളികൾക്ക് പണം നൽകിയതായി ദർശൻ കുറ്റസമ്മതം നടത്തി. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പോലീസ് പറഞ്ഞു. കേസിൽ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

TAGS: BENGALURU UPDATES| DARSHAN THOOGUDEEPA
SUMMARY: DArshans wife vijayalakshmi questioned by police on renukaswamy murder case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹമോചന ഹര്‍ജി പിൻവലിച്ച്‌ വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള...

സ്‌പേസ്‌വാക്ക് പൂര്‍ത്തിയാക്കുന്ന ആദ്യ മലയാളി; ചരിത്രത്തിലേക്ക് ചുവടുവെച്ച്‌ അനില്‍ മേനോൻ

വാഷിംഗ്ടണ്‍: ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. തമിഴ്‌നാട്ടിലെ കമ്പം താഴ്വരയിലെ...

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍...

ഓണത്തിന് 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയ്ല്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയില്‍വേയും മറ്റ് പ്രധാന...

അമേരിക്കയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാര്‍ഥി മരിച്ച നിലയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ ഗവേഷക വിദ്യാര്‍ഥിയെ...

കണ്ണൂരിലെ യുവതിയുടെ മരണം: ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ്...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില തുടർച്ചയായ നാലാം ദിവസവും കുതിച്ചുയർന്ന് ഒന്നര മാസത്തിനിടയിലെ...

Related Articles

Popular Categories