ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. സിവി രാമൻ നഗർ സ്വദേശിയായ 27കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശനിയാഴ്ചയാണ് യുവാവിൻ്റെ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ആദ്യ ഡെങ്കിപ്പനി മരണമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ബിബിഎംപി അറിയിച്ചു.

ഡെങ്കിപ്പനി ഭീതിക്കിടെ വെള്ളിയാഴ്ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവ രണ്ടും ഡെങ്കിപ്പനി കാരണമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ പിന്നീട് ബിബിഎംപി ഡെത്ത് ഓഡിറ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ ഒരാൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയായ 80കാരിയാണ്. കാൻസർ ബാധിതയായിരുന്ന ഇവർ ഡെങ്കിപ്പനി ലക്ഷണം കാണിച്ചിരുന്നു. എന്നാൽ മരണകാരണം ഡെങ്കിപ്പനി അല്ലെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തോടെ രോഗം കണ്ടെത്തലും പരിശോധനയും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃത‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വ‍ർഷം ജനുവരി മുതൽ ഇതുവരെ 1743 ഡെങ്കിപ്പനി കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

TAGS: BENGALURU UPDATES | DENGUE FEVER
SUMMARY: One death reported in bengaluru due to dengue

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

മണ്ണന്തല രഞ്ജിത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം...

ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം പിറ്റ്ബുള്‍ നായയെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍...

സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കെഎസ്‌ഇബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി...

Related Articles

Popular Categories