ജാതിപ്പേര് വിളിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കം; ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു

ബെംഗളൂരു: ജാതി പറഞ്ഞതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ദളിത്‌ യുവാവിന്റെ കൈ അറുത്തെടുത്തു. കനകപുരയിലാണ് സംഭവം. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് മുറിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെ പേരിൽ കേസെടുത്തു. ഇവരിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികൾ യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.

ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരെ ജാതിപരാമർശം നടത്തി.

ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നു സ്ത്രീകളുൾപ്പെടെ ഏഴുപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. അനീഷ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങൾ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

TAGS: KARNATAKA | ATTACK
SUMMARY: Dalit youths hand chopped off in an argument

Hot this week

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാര്‍

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വയോധികയ്‌ക്ക് പരുക്ക്

മലപ്പുറം: കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരുക്കേറ്റു. കരുളായി സ്വദേശിനി സൈനബ(62)ക്കാണ്...

കോഴിക്കോട് വീണ്ടും നിപ ഭീതി; ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ...

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍...

Related Articles

Popular Categories