രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മില്‍ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

ഐപിസി, യുഎ (പി) ആക്‌ട്, സ്‌ഫോടക വസ്തു നിയമം, പിഡിഎല്‍പി ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്ഫോടനം നടത്താൻ പ്രതികള്‍ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു.

അന്ന് ബോംബ് സ്ഥാപിക്കാൻ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികള്‍ മടങ്ങി. പിന്നീടാണ് ബ്രൂക്സ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയതെന്നും എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ‌ഡാർക് വെബ് വഴിയാണ് പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയത്. ഇന്ത്യൻ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരില്‍ ഉണ്ടാക്കിയാണ് പ്രതികള്‍ പണമിടപാട് നടത്തിയതെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍.

ഇവർക്ക് ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവർക്ക് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസികള്‍ വഴിയാണ്. ടെലിഗ്രാം വഴിയുള്ള പിടുപി പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിച്ചാണ് പണം മറ്റ് കറൻസികളില്‍ നിന്ന് ഇന്ത്യൻ രൂപയാക്കി മാറ്റിയത്. പ്രതികളില്‍ രണ്ട് പേർ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിർ ഹുസൈൻ ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്.

2020-ല്‍ അല്‍-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്‍റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീൻ താഹയോടൊപ്പം ഒളിവില്‍ പോയ ആളാണ് ഷാസിബെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവർത്തനത്തിലേക്ക് എത്തിയത്.

ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേർന്നാണ് മാസ് മുനീറിനെയും മുസമ്മില്‍ ഷെരീഫിനെയും തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. ബെംഗളൂരു ലഷ്കർ മൊഡ്യൂള്‍ കേസിലെ പ്രതികളും കഫേ സ്ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലർത്തിയിരുന്നു.

സൗത്ത് ഇന്ത്യയിലെ ഐസിസ് അമീർ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവർ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തില്‍ എൻഐഎ പറയുന്നു. കഴിഞ്ഞ മാർച്ച്‌ 1-നാണ് ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 9 പേർക്ക് പരുക്കേറ്റു. കഫേയുടെ ഒരു ഭാഗം പൂർണമായി തകർന്നു.

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി...

പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത്...

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി...

വീണ്ടും യുഎസ് ആക്രമണം; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും തെ​ക്ക​ൻ ഇ​റാ​നി​ലും ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ

വാഷിംഗ്ടൺ/ടെഹ്റാൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ അ​മേ​രി​ക്ക​ൻ സൈ​ന്യ​വും ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി...

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രിയുടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ഇന്ന്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​ ഇന്ന് നടക്കും....

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള CUET (UG) പരീക്ഷകൾ മാറ്റിവെച്ചു....

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

Related Articles

Popular Categories