കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ബെളഗാവിയിൽ കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂനെ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചു. അപകടത്തിൽ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗോകക് താലൂക്കിലുള്ള മലദിന്നി ക്രോസിന് സമീപം ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം. ഓംകാർ ചന്ദ്രശേഖർ മന്ദ്രെ (26), രേഷ്മ മന്ദ്രെ (32), നാല് വയസ്സുള്ള ദേവാൻഷ് മന്ദ്രെ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ശ്രീകാന്ത് മാൻഡ്രി (36), വന്ദന (53)  ഹർഷ (25) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കർണാടകയിലെ സവദത്തി യെല്ലമ്മ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ യാരഗട്ടിയിൽ നിന്നും ഗോകക്കിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗോകക് റൂറൽ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Car and lorry collide in Karnataka; Three members of a family from Pune met a tragic end, three others were injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്‌ ഫോറം ഇന്റർസ്കൂൾ ക്വിസ് മത്സരം; ലൂർദ്സ് അക്കാദമി മത്തിക്കരെ വിജയികൾ

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്...

പുലിയിറക്കം

ചെറുകഥ ◼️ കെ. ആർ. കിഷോർ മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത്...

കെഎൻഎസ്എസ് മഹിളാ കോർ കമ്മിറ്റി ശിശുദിന ആഘോഷം

ബെംഗളൂരു: ശിശുദിനത്തോടനുബന്ധിച്ച് കർണാടക നായർ സർവീസ് സൊസൈറ്റി മഹിളാ കോർ കമ്മിറ്റിയുടെ...

തുണിക്കടയിലെ ട്രയൽ റൂമിൽ 18കാരിയെ കഴുത്തറുത്ത് കൊന്നു; പ്രണയപ്പകയെന്ന് സംശയം, പ്രതിക്കായി തെരച്ചില്‍

ന്യൂഡൽഹി : ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ വെച്ച് ജീവനക്കാരിയെ കഴുത്തറുത്ത്...

മാവേലിക്കരയില്‍ കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊന്നു

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ പിതാവ് തറയിലടിച്ച്‌ കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ അസം...

ബഹ്റൈനില്‍ വീണ്ടും ഇറാന്‍റെ ഡ്രോണ്‍ ആക്രമണം; അതീവ ജാഗ്രതാ നിര്‍ദേശം

മനാമ: ബഹ്‌റൈനില്‍ സ്ഫോടനങ്ങളും അപായസൈറണുകളും മുഴങ്ങി. ബഹ്‌റൈന്റെ അല്‍ റിഫാ ഹെലികോപ്റ്റർ...

നാല് രൂപയ്ക്ക് പകരം 11 രൂപ; വിഇഎച്ച്‌ ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പിണറായി

തിരുവനന്തപുരം: വിഇഎച്ച്‌ ഗ്ലോബല്‍ കമ്പനിയില്‍ നിന്ന് ടെണ്ടറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ...

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13-കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഇലക്‌ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന്‍...

Related Articles

Popular Categories