ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി. ഐഎസ്എല്ലിലെ 64-ാം ഗോളാണ് ഛേത്രി ഇതോടെ സ്വന്തമാക്കിയത്. ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരിക്കുകയാണ് ഛേത്രി.

ഗോള്‍വേട്ടക്കാരില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഓഗ്ബച്ചെയെയാണ് ഛേത്രി മറികടന്നത്. കളിച്ച മുന്ന് കളികളിലും ജയിച്ച് ഒമ്പത് പോയിന്റുമായാണ് ബെംഗളൂരു പഞ്ചാബ് എഫ്‌സിയെ മറികടന്ന് ഒന്നാമതെത്തിയത്. പഞ്ചാബിന് മുന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാകുകയായിരുന്നു.

മോഹന്‍ ബഗാനെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ബെംഗളൂരു രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള്‍ നേടി. കളിയുടെ ഒമ്പതാം മിനിറ്റില്‍ എഡ്ഗാര്‍ മെന്‍ഡെസ് ആണ് ആദ്യ ഗോള്‍ നേടിയത്. 11 മിനിറ്റിന് ശേഷം സുരേഷ് സിങ് വാംഗിയം ബംഗളൂരു ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ആണ് ബെംഗളൂരുവിനായി മൂന്നാം ഗോള്‍ നേടിയത്.

TAGS: SPORTS | ISL
SUMMARY: BFC Captain Sunil Chethri creates record in play against Mohan bagan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ കർണസുബർണ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ...

ഇറാന് നേരെ ആക്രമണം വ്യാപിപ്പിച്ച് യുഎസ്; ഏഴ് പേർ കൊല്ലപ്പെട്ടു, ഒമ്പത് പേർക്ക് പരുക്ക്

തെഹ്റാൻ: ആറുദിവസമായി ഇറാനിൽ നടത്തുന്ന ആക്രമണം വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കുഭാഗത്തേക്കു വ്യാപിപ്പിച്ച്...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളിലൂടെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന്...

കേ​ര​ളം കടുത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധിയിലേക്ക്; നിയന്ത്രണം കടുക്കും

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറയുകയും...

നീറ്റ് യു.ജി. 2026: കർണാടക വിദ്യാർഥിനിക്ക് അഖിലേന്ത്യാതലത്തില്‍ 20-ാം റാങ്ക്

ബെംഗളൂരു: രാജ്യത്തുടനീളമുള്ള അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ഹെൽത്ത് സയൻസ്...

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: പ്രശാന്ത് യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി, ശ്രീറാം വെങ്കിട്ടരാമനും മാറ്റം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. എൻ. പ്രശാന്ത്...

Related Articles

Popular Categories