നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് എഡിഎമ്മിന്റെ ബന്ധുക്കള്‍ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇരുഭാഗത്തിന്റെയും വാദം ഇന്ന് കോടതി കേള്‍ക്കും. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് എഡിഎമ്മിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ദിവ്യയ്ക്കു വേണ്ടി അഡ്വ. കെ. വിശ്വന്‍ ഹാജരാകും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരാകും. പോലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന നവീന്‍ ബാബുവിന്റെ ഭാര്യക്കുവേണ്ടി അഡ്വ. ജോണ്‍ എസ് റാല്‍ഫ് ഹാജരാകും.

ഒക്ടോബര്‍ 18-നാണ് പി പി ദിവ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയത്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമായിട്ടുണ്ടെങ്കിലും ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പറയുന്നത്.
<BR>
TAGS : ADM NAVEEN BABU DEATH
SUMMARY : Naveen Babu’s death: ADM’s death: PP Divya’s anticipatory bail plea in court today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories