ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിൽ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌: ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് പുഴയില്‍ വീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സേലം അടിമലൈ പുത്തൂര്‍ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന്‌ പുഴയിലേക്ക് ചാടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ റാണി (45), വള്ളി ( 55), ഭർത്താവ്‌ ലക്ഷ്മണൻ (60) എന്നിവർ മരിച്ചിരുന്നു. ലക്ഷ്മണനെ കണ്ടെത്താൻ സ്കൂബാ ടീം ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. . ഇതോടെ മരിച്ച നാലുപേരുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മരണപ്പെട്ട നാല് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു.

അതേസമയം, അപകടത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്‌.

ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
<BR>
TAGS : SHORNUR | BODY FOUND
SUMMARY : Shoranur train accident: Body of sanitation worker who fell into river found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

Related Articles

Popular Categories