നാല് വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച സംഭവം; അമ്മക്കെതിരെ കേസ്

കൊല്ലം:  പണമെടുത്തുവെന്ന് ആരോപിച്ച് നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മക്കെതിരെ പോലീസ് കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് കിളിക്കൊല്ലൂർ പോലീസ് കേസെടുത്തത്.

അങ്കണവാടി വിദ്യാര്‍ഥിയായ മകന്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത. വിവരം അറിഞ്ഞ മനുഷ്യാവകാശ പ്രവർത്തകർ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് യുവതിക്ക് പോലീസ് നോട്ടീസ് നൽകി. തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.
<BR>
TAGS : CASE REGISTERED
SUMMARY : A four-year-old boy’s leg was burned by a heated spoon; Case against mother

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലം ചിതറയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ചിതറയില്‍ കൊല്ലായില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി...

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്സ്പ്രസ്സില്‍ വെച്ചാണ്...

കല്‍പ്പറ്റയില്‍ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ മതില്‍ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കല്പറ്റ: കല്പറ്റ എസ്.പി ഓഫീസിന് സമീപം നിർമ്മാണപ്രവർത്തനങ്ങള്‍ക്കിടെ സംരക്ഷണ മതില്‍ ഇടിഞ്ഞുവീണ്...

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: പരീക്ഷകള്‍ ഫെബ്രുവരി രണ്ടാം വാരം മുതല്‍

ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു....

‘മിനിമം ചാര്‍ജ് 50 രൂപയാക്കണം’; നവംബര്‍ 11-ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ ഓട്ടോ-ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന്...

മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മട്ടന്നൂരില്‍ അമ്മയെയും മകനെയും വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂർ...

Related Articles

Popular Categories