കെഎൻഎസ്എസ് ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41 മത് വാർഷിക ജനറൽ കൗൺസിൽ യോഗം ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ ഹാളിൽ നടന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ വാർഷിക റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും, ബജറ്റ് അവതരണവും ഒക്ടോബർ 20ന് നടന്ന 2024-26 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സാധൂകരണവും നടന്നു.

കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 42 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പുതിയ ഭാരവാഹികൾ ആർ. മനോഹര കുറുപ്പ് (ചെയർമാൻ). കെ വി ഗോപാലകൃഷ്ണ , ജി. മോഹൻകുമാർ, എൻ ഡി സതീഷ് (വൈസ് ചെയർമാൻമാർ), ടി വി നാരായണൻ (ജന സെക്രട്ടറി), എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, വാസുദേവൻ നായർ (ജോയിന്‍റ്  ജനറല്‍  സെക്രട്ടറിമാർ), എൻ.വിജയ് കുമാർ (ട്രഷറർ), എം.പി. പ്രദീപൻ (ജോയിന്‍റ് ട്രഷറർ).
<br>
TAGS : KNSS

LEAVE A REPLY

Please enter your comment!
Please enter your name here