കാൻസര്‍ വാക്സിൻ വികസിപ്പിച്ച്‌ റഷ്യ ; സൗജന്യമായി നല്‍കാൻ തീരുമാനം

മോസ്‌കോ: ആരോഗ്യരംഗത്ത് വിപ്ലവവുമായി റഷ്യ. കാൻസർ വാക്‌സിൻ വികസിപ്പിച്ചാണ് റഷ്യയുടെ മുന്നോറ്റം. കാൻസറിനെതിരെ സ്വന്തമായി എംആർഎൻഎ വാക്‌സിൻ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യ പ്രഖ്യാപിച്ചു.

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസർച്ച്‌ സെന്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്. കാൻസർ വാക്‌സിനുകള്‍ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന പുതുതലമുറ മരുന്നുകളുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

2025 ആദ്യം തന്നെ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

വാക്സിൻ ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസർച്ച്‌ സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ പറഞ്ഞു. കാൻസർ വാക്‌സിന്റെ പേരും മറ്റ് വിവരങ്ങളും വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന കാര്യവും റഷ്യ ഇത് വരെ പുറത്തുവിട്ടിട്ടില്ല.

ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച്‌ കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്‌സിനുകളുടെ രീതി. ട്യൂമർ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കില്‍ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്‌സിനുകള്‍ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങള്‍ക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.

TAGS : RUSSIA | CANCER
SUMMARY : Russia develops cancer vaccine; Decided to give it for free

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 10 ദിവസത്തിനിടെ 435 കിലോമീറ്റർ ഫുട്പാത്തുകൾ കൈയേറ്റമുക്തമാക്കി

ബെംഗളൂരു: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപ്പാക്കുന്ന...

കല ബെംഗളൂരു വിദ്യാർഥികളെ ആദരിക്കുന്നു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടവാങ്ങി

ബെംഗളൂരു: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്...

മരിച്ച ​ഗു​ണ്ടാ​ത്ത​ല​വ​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ വീട്ടിൽ റെ​യ്ഡ്; അ​ഞ്ച് കോ​ടി രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന്...

വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

ഫൂക്വോക്ക്: വിയറ്റ്നാമില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര...

സിപിഎം നിര്‍ണായക കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി ജയരാജൻ

ന്യൂഡല്‍ഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട്: കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ...

Related Articles

Popular Categories