ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

കൊൽക്കത്ത: ദലൈലാമയുടെ സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനുമായിരുന്ന ഗ്യാലോ തോൻഡുപ് (97)  അന്തരിച്ചു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിലായിരുന്നു അന്ത്യം.

ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1928-ൽ ചൈനയിലെ ടാക്‌സറിലാണ് ഗ്യാലോ ജനിച്ചത്.

1991 മുതൽ 1993 വരെ പ്രവാസ ടിബറ്റൻ ഗവൺമെന്റിൽ പ്രധാനമന്ത്രിയായും 1993 മുതൽ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവർ‌ത്തിച്ചിട്ടുണ്ട്. 1952-ൽ ടിബറ്റിലെ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലെത്തിയ അദ്ദേഹമാണ്, 1959-ൽ ദലൈലാമയെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ദൗത്യത്തിന് നേതൃത്വംനൽകിയത്. 1959 മുതൽ 1961 വരെ ഐക്യരാഷ്ട്രസഭയിൽ ടിബറ്റിനെ പ്രതിനിധാനംചെയ്ത്‌ പങ്കെടുത്തു. അദ്ദേഹത്തിന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് ടിബറ്റിന്റെ സ്വയംഭരണം ആവശ്യപ്പെട്ടുള്ള മൂന്ന് പ്രമേയങ്ങൾക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകുകയുണ്ടായി. 2010വരെ ചൈനയുമായുള്ള ചർച്ചയിൽ ടിബറ്റിനെ പ്രതിനിധീകരിച്ചു. ‘ദ് നൂഡിൽ മേക്കർ ഓഫ് കലിംപോങ്’ എന്ന ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും.
<br>
TAGS : DALAI LAMA
SUMMARY : Dalai Lama’s brother Gyalo Thondup passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

കേരളസമാജം മാഗഡി റോഡ് സോണ്‍ കായികമേള സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ...

കർണാടകയിൽ വാഹന മലിനീകരണ പരിശോധനാ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് (പി.യു.സി.) എടുക്കുന്നതിനുള്ള ഫീസ്...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേർക്ക് കടിയേറ്റു. എല്ലാവർക്കും തിരുവനന്തപുരം...

Related Articles

Popular Categories