തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തൃശൂർ : തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് ബാങ്ക് കൊള്ളയടിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വൻ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്.

ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ചാണ് അകത്ത് കയറി പണം കവരുകയായിരുന്നു.

ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : BANK ROBBERY | THRISSUR NEWS
SUMMARY : Daylight bank robbery in Thrissur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കർഷകർക്കാശ്വാസമായി വൻ പ്രഖ്യാപനവുമായി ടിവികെ സർക്കാർ. 6,220 കോടി...

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്...

Related Articles

Popular Categories