വീണ്ടും കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും റെക്കോർഡ് വർധനവ്. പവന് 520 രൂപ കൂടി ഉയർന്ന് 64,280 രൂപയിലെത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കൂടി 8035 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 6,574 രൂപയാണ് വില. വെള്ളിവിലയില്‍ മാറ്റമില്ല. ഈ മാസം രണ്ടാമത്തെ തവണയാണ് പവൻ വില 64,000 കടക്കുന്നത്.

ഒരു ഗ്രാം വെള്ളിക്ക് 108 രൂപയാണ് വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാർക്കിങ് ചാർജുകള്‍ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സ്വർണവിലയുടെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജും ഉപഭോക്താക്കള്‍ നല്‍കണം.

TAGS : GOLD RATES
SUMMARY : Gold rate is increased

LEAVE A REPLY

Please enter your comment!
Please enter your name here