അസമില്‍ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. അതേസമയം പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല.

നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഇടക്കിടെ ഭൂചലനം അനുഭവപ്പെടുന്ന മേഖലയാണിത്. നേരിയ ചലനങ്ങളും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പആഘാതങ്ങളും സംഭവിച്ചിട്ടുണ്ട് അസമില്‍. 1897ലും 1950ലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങള്‍ നടന്ന മേഖലയാണിത്.രാജ്യത്തെ തന്നെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം.
<BR>
TAGS : EARTHQUAKE | ASSAM
SUMMARY : Earthquake in Assam; A magnitude of 5.0 was recorded

LEAVE A REPLY

Please enter your comment!
Please enter your name here