സ്കിറ്റിലൂടെ അംബേദ്കറെ അപമാനിച്ച സംഭവം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സ്കിറ്റിലൂടെ ഡോ. ബി. ആർ. അംബേദ്കറെയും ദളിതരെയും അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിന്‍ സെന്റര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് ബോര്‍ക്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്ത്യൻ ഭരണഘടന എല്ലാവർക്കും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റ് 2023ലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഡോ.അംബേദ്കറുടെ വിഷയം പ്രമേയമാക്കി വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. എന്നാല്‍ സ്‌കിറ്റ് ദളിത്‌ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.

എന്നാൽ സ്‌കിറ്റ് കേവലം വിനോദ ആവശ്യങ്ങള്‍ക്കായി ചെയ്തതാണെന്നും ഏതെങ്കിലും സമൂഹത്തേയോ വംശത്തേയോ ദ്രോഹിക്കുകയോ അപമാനിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാത്തപ്പോള്‍ കുറ്റകൃത്യമല്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ എല്ലാ ജുഡീഷ്യല്‍ നടപടികളും അവസാനിപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

TAGS: BENGALURU
SUMMARY: Karnataka High Court Quashes FIR Over College Skit Allegedly Insulting Ambedkar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ്...

അറ്റകുറ്റപ്പണി; പർപ്പിൾ ലൈനില്‍ നാളെ മെട്രോ മുടങ്ങും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ പാതയിലെ സ്വാമി വിവേകാനന്ദ റോഡ്, ഇന്ദിരാനഗർ...

കർണാടകയിലെ എസ്.ഐ.ആർ; വീടുതോറുമുള്ള പരിശോധനയ്ക്കുള്ള സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്.ഐ.ആറിന്റെ വീടുതോറുമുള്ള...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

Related Articles

Popular Categories