രോഹിത് വെമുല നിയമം; കരട് തയാറാക്കി കർണാടക സർക്കാർ

ബെംഗളൂരു: ജാതി വിവേചനത്തിനെതിരായ രോഹിത് വെമുല നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക സർക്കാർ. നിയമലംഘനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇത്തരം കേസുകളിൽ കുറ്റാരോപിതരായ വ്യക്തികൾ പരാതിക്കാരന് ഒരുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനമുണ്ടായാല്‍ സ്ഥാപന മേധാവിമാരും ശിക്ഷിക്കപ്പെടുമെന്ന് കരട് നിയമത്തിൽ വ്യക്തമാക്കി.

ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റും സര്‍ക്കാര്‍ സഹായവും റദ്ദാക്കുമെന്നും നിയമത്തിലുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കരട് തയ്യാറാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി-മത വിവേചനം തടയുന്നതിന് രോഹിത് വെമുലയുടെ പേരില്‍ നിയമം കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഡോ. ബി. ആര്‍. അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരു കുട്ടിയും ഭാവിയിൽ അനുഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നിയമം നടപ്പിലാക്കണം എന്നാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. 2016-ല്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജാതി പീഡനത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്.

TAGS: KARNATAKA | ROHIT VEMULA ACT
SUMMARY: Karnataka govt prepares draft for rohit vemula act

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി...

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍...

‘അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടി, മൃതദേഹം ഏറ്റെടുക്കില്ല’: പീഡനക്കൊലയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ...

ലുലു ബെംഗളൂരുവിൽ എൻഡ് ഓഫ് സീസൺ സെയിൽ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലു ബെംഗളൂരുവിലെ നാല്...

പിഎസ്‌സി ക്രമക്കേട്; അന്വേഷണച്ചുമതല അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിനെതിരായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ച്‌ മന്ത്രിസഭാ. പിഎസ്‌സിക്കെതിരെ...

ഗതാഗത മന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസില്ലെന്ന പ്രചാരണം വ്യാജം; രേഖകള്‍ കൃത്യമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന്...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച...

Related Articles

Popular Categories