ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ്‌ ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മ തടി രാമലിംഗ റെഡ്ഢി പറഞ്ഞു. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ യാത്ര നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും ഓരോ അധിക കിലോമീറ്ററിനും 15 രൂപയുമാണ്. കുറഞ്ഞ നിരക്ക് 35 രൂപയായി ഉയർത്തണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം.

പുതിയ നിരക്കുകൾ നടപ്പിലാക്കിയാൽ, കുറഞ്ഞ ഓട്ടോ നിരക്ക് 30 രൂപയിൽ നിന്ന് 35 രൂപയായി ഉയരും. കൂടാതെ, അധിക കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 18 രൂപയായി വർധിക്കും. ഇന്ധന വില വർധന, അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുന്നതിനാൽ മിനിമം നിരക്കിലടക്കം മാറ്റം വരുത്തണമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടു. 2013ലും 2021 നവംബറിലും ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്കിൽ പരിഷ്കരണം നടത്തിയിരുന്നു. 2021ൽ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി നിശ്ചയിച്ചു.

TAGS: BENGALURU | PRICE HIKE
SUMMARY: Bengaluru auto fare to be hiked soon

LEAVE A REPLY

Please enter your comment!
Please enter your name here