ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. എംബിഎ ബിരുദധാരിയും, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ശ്രീകാന്ത് കോദണ്ഡ റെഡ്ഡിയാണ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാറത്തഹള്ളി ഇക്കോവേൾഡ് ഐടി പാർക്കിന് സമീപമാണ് ഇയാൾ യുവതിയെ ആക്രമിച്ചത്.

റെഡ്ഡി തന്റെ ഇരുചക്രവാഹനത്തിൽ പോകവേ റോഡരികിൽ നിന്നിരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു. സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Bengaluru MBA Graduate Arrested For sexually Harassing Woman Near Tech Park

LEAVE A REPLY

Please enter your comment!
Please enter your name here