ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിലാണ് ഏഴാം ക്ലാസുകാരൻ ചേതനെ കുത്തിക്കൊലപ്പെടുത്തിയത്.

കുറ്റാരോപിതനായ കുട്ടിയെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഹുബ്ബള്ളി പോലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ഇരുവരും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കളിക്കിടെയുണ്ടായ നിസ്സാര തർക്കത്തെ തുടർന്ന് ഏഴാം ക്ലാസുകാരൻ വീട്ടിൽനിന്ന് കത്തി കൊണ്ടുവന്ന് ചേതന്റെ വയറ്റിൽ കുത്തുകയായിരുന്നു. ചേതൻ നിലത്തുവീണതോടെ മറ്റ് കുട്ടികൾ ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ ചേതനെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും വേനൽക്കാല അവധിക്കാലത്ത് മറ്റ് കുട്ടികളോടൊപ്പം പതിവായി കളിക്കുന്നതാണെന്നും രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Seventh standard student kills friend over argument

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു, എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും...

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

Related Articles

Popular Categories