കനത്ത മഴയിൽ മണ്ണിടിച്ചിൽ; മംഗളൂരുവിൽ മൂന്ന് വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു  

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്നു മംഗളൂരുവിൽ മണ്ണിടിച്ചിലിൽ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിടങ്ങളില്‍ രണ്ട് വീടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. ഒരു കുട്ടിയും 65 വയസുകാരിയുമാണ് മരിച്ചത്.

മഞ്ചനാടി മോണ്ടെപദാവുവിലെ കോടി കൊപ്പാലയിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരിയാണ് മരിച്ചത്. കാന്തപ്പയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ സീതാറാം പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതാറാമിന്റെ ഭാര്യ അശ്വിനിയും 3 ഉം 2 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. എന്‍ഡിആര്‍എഫ് സംഘം അടക്കം എത്തി ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

മറ്റൊരു സംഭവത്തില്‍ ഉള്ളാൾ താലൂക്കിലെ ബെല്ല ഗ്രാമത്തിനടുത്തുള്ള കാനകെരെയിൽ നൗഷാദിന്റെ മകൾ മൂന്ന് വയസുക്കാരി നയീമ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്‍റെ ചുവരിടിഞ്ഞാണ് അപകടമുണ്ടായത്.

മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കുമ്പള, കല്ലാപ്പ്, ധർമ്മ നഗര, തലപ്പാടി, വിദ്യാനഗർ എന്നിവിടങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി. മംഗളൂരു- കാസറഗോഡ് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.
<BR>
TAGS : HEAVY RAIN, MANGALURU, LANDSLIDE
SUMMARY : Landslide due to heavy rains; Two people including a three-year-old girl die in Mangaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

Related Articles

Popular Categories