ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ആക്സസ്-കൺട്രോൾഡ് ഹൈവേയിലെ (NH-275) ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് ടോൾ ഫീസ് വർധിച്ചതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധന. ബുധനാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 119 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയിലെ മൂന്ന് ടോൾ പ്ലാസകളിലും പുതിയ നിരക്ക് ബാധകമാണ്.

കാറുകൾ, ജീപ്പുകൾ, വാനുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയുടെ ഒറ്റ യാത്രയ്ക്കുള്ള ടോൾ 180 രൂപയിൽ നിന്ന് 185 രൂപയായി വർധിപ്പിച്ചു.24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയാണെങ്കിൽ 275 രൂപ നൽകിയാൽ മതി. ഇത്തരം വാഹനങ്ങൾക്കുള്ള പ്രതിമാസ പാസ് 5,940-ൽ നിന്ന് 6,100 രൂപയായി വർധിപ്പിച്ചു.

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന യോഗ്യരായ താമസക്കാർക്കുള്ള പ്രാദേശിക പ്രതിമാസ പാസ് തുകയായ 360 രൂപയിൽ മാറ്റമില്ല.

മിനി ബസുകൾ, ഗുഡ്‌സ് വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 295 രൂപ നൽകണം. ട്രക്കുകൾക്കും ബസുകൾക്കും (രണ്ട് ആക്സിൽ) 620 രൂപയാണ് ഫീസ്. മൂന്ന് ആക്സിൽ വാണിജ്യ വാഹനങ്ങൾക്ക് 675, ഹെവി കൺസ്ട്രക്ഷൻ മെഷിനറികൾക്കും മൾട്ടി-ആക്സിൽ വാഹനങ്ങൾക്കും (4 -6 ആക്സിൽ) 970, ഏഴോ അതിലധികമോ ആക്സിലുകളുള്ള വലിയ വാഹനങ്ങൾക്ക് ഒറ്റ യാത്രയ്ക്ക് 1,180 രൂപ എന്നിങ്ങനെയാണ് നിരക്ക് പുതുക്കിയത്.
SUMMARY: Toll rates on Bengaluru-Mysore route increased again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories