ബെംഗളൂരു: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംഘർഷ സ്ഥലത്ത് കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായിനാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കുടുങ്ങിക്കിടക്കുന്നവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് ഞാൻ സംസാരിച്ചു നിലവിൽ അവിടെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും എന്നാൽ ആളുകൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Israel-Iran conflict; Siddaramaiah says Kannadigas will be brought home safely