11ാമത് അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ യോഗാദിന സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പ്രധാനമന്ത്രി. ഏക ഭൂമിയ്ക്കും ആരോഗ്യത്തിനുമായി യോഗ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം. മികച്ച രീതിയിൽ യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ധംപൂരിലെ മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ യോഗ സംഘടിപ്പിക്കും. ദില്ലിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും.

SUMMARY: 11th International Day of Yoga; The Prime Minister inaugurated the Yoga Day meeting of 3 lakh people in Visakhapatnam

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories