മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു മെതിരെ ചോദ്യമുയര്‍ത്തുകയും സ്വയം നിര്‍ണയിക്കുകയും പരാശ്രയമില്ലാതെ പറന്നുയരുകയും ചെയ്യുന്ന പ്രോജ്ജ്വല മാതൃകയായി സ്ത്രീയെ അപനിര്‍മ്മിക്കുക യുമാണ് ചിന്താവിഷ്ടയായ സീതയിലൂടെ ആശാന്‍ നിര്‍വഹിച്ചതെന്ന് കെ.ആര്‍ കിഷോര്‍ അഭിപ്രായപ്പെട്ടു. ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്‌ കേരളസമാജം എം.എ.കരീം ഹാളില്‍ സംഘടിപ്പിച്ച ‘ആശാന്‍ സമൃതി’യില്‍,ചിന്താവിഷ്ടയായ സീതയെ അധികരിച്ചു സംസാരിക്കുകയായിരുന്നു,കെ.ആര്‍.കിഷോര്‍.

സ്ത്രീകളുടെയും അവര്‍ണ്ണരുടെയും പക്ഷത്ത് നിന്ന് ജീവിതത്തെ കാണാന്‍ പഠിപ്പിച്ച പ്രഥമ മലയാളകവിയാണ് ആശാനെന്നും മരണാനന്തരം ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും വര്‍ത്തമാനകാല മലയാളിയുടെ സാംസ് കാരിക ജീവിതത്തിലെ സജീവസാന്നിധ്യമായി
ആശാന്‍നിലനില്‍ക്കുന്നുണ്ടെന്നും കെ.ആര്‍. കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് വെസ്റ്റ് കേരള സമാജം പ്രസിഡണ്ട് ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോ. സെക്രട്ടറി സി.പി.മുരളി സ്വാഗതം പറഞ്ഞു, നീതു കുറ്റിമാക്കള്‍ ആശാന്‍ കവിത ആലപിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ദിരാ ബാലന്‍ മോഡറേറ്ററായിരുന്നു.

അവര്‍ണ്ണസമുദയങ്ങളുടെയും സ്ത്രീകളു ടെയും ഉയര്‍ച്ചയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച ആശാന്‍, മലയാള കവിതയുടെ രചനാ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായിരുന്നുവെന്ന് ഇന്ദിരാബാലന്‍ അഭിപ്രായപ്പെട്ടു. കവിതയെയും കേരളീയ സമൂഹത്തെയും നവോത്ഥാനത്തിലേക്ക് നയിച്ച ആശാന്‍ ഈ കാലത്തിന്റെയും കൂടി കവിയാണെന്നും ഇന്ദിരാബലന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ‘ആശാന്‍ സ്മൃതി’ ഉല്‍ഘാടനം ചെയ്തു.ശ്രീനാരായണ ഗുരു വിന്റെയും ശ്രീ ബുദ്ധന്റേയും ദര്‍ശനങ്ങള്‍ ആശാന്റെ ജീവിത ബോധത്തെ ഏറെ സ്വാധീനിച്ചിരുന്നു വെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശാന്‍ കവിതകള്‍ കേരളീയനവോത്ഥാനത്തിന് അവിസ്മര ണീയമായ സംഭാവനയാണ് നല്‍കിയതെന്നും സതീഷ് തോട്ടശ്ശേരി കൂട്ടിച്ചേര്‍ത്തു.

വീണപൂവ് എന്ന കൃതിയെ ആസ്പദമാക്കി വിഷ്ണുമംഗലം കുമാര്‍ പ്രഭാഷണം നടത്തി.
യൗവനവുംസൗന്ദര്യവുംസ്ഥാനമാനങ്ങളും അധികാരവും മാത്രമല്ല, എല്ലാ ജീവിതാ വസ്ഥകളും അസ്ഥിരമാണ്. ജീവിതഗതിയില്‍ വ്യതിയാനങ്ങള്‍ അനിവാര്യമാണെന്നും
തകര്‍ച്ചകളില്‍ കണ്ണീര്‍ പൊഴിക്കേണ്ടതി ല്ലെന്നും,അത് നിയതി നിശ്ചയമാണെന്ന ദാര്‍ശനികസത്യം അനാവരണം ചെയ്യുന്ന കൃതിയാണ് വീണപൂവ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിന്ദു പി മേനോന്‍ ‘ചണ്ഡാലഭിക്ഷുകിയുടെ’ കാലിക പ്രസക്തിയെക്കുറിച്ച് പ്രഭാഷണം നടത്തി.’ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി’ എന്ന ആനന്ദഭിക്ഷുവിന്റെ വാക്കുകള്‍, തങ്കലിപികളാല്‍ രചിക്കപ്പെട്ടതാണെന്നും മലയാളിയുടെ സാംസ്‌കാരിക ലോകത്ത് തിളങ്ങി നില്‍ക്കുന്നുണ്ടെന്നും ബിന്ദു പി മേനോന്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ജാതിയെ കീഴടക്കാന്‍ നമുക്കിനിയും കഴിയാത്ത അവസ്ഥയില്‍, നൂറ്റാണ്ട് പിന്നിട്ടു എന്ന ആ കവിതയുടെ വിജയംആഘോഷിക്കുമ്പോള്‍ തന്നെ, സമൂഹത്തിന്റെ പരാജയമായി അതിനെ തിരിച്ചറിയണമെന്നും ബിന്ദു പി. മേനോന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ അക്ഷര, ഐക്യ, ശ്രദ്ധ എന്നിവര്‍ ആശാന്‍ കവിതകള്‍ ആലപിച്ചു. ചെറുപ്പം മുതല്‍ ആശാന്‍ കവിത തന്നില്‍ ഉണ്ടാക്കിയ സ്വാധീനമാണ് സാഹിത്യത്തിലേക്ക് തിരിയാന്‍ പ്രേരണയായതെന്ന് ലതാ നമ്പൂതിരി വ്യക്തമാക്കി.
വി. കെ. വിജയന്‍ ഗാനങ്ങള്‍ ആലപിച്ചു. സാഹിത്യവിഭാഗം കണ്‍വീനര്‍ ആര്‍ ബാലന്‍ നന്ദി പറഞ്ഞു.
SUMMARY: Ashan Samriti organized by the Bangalore North West Kerala Samajam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി...

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച കൊലപ്പെടുത്തി....

ആലുവയില്‍ കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന...

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന്...

Related Articles

Popular Categories