ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ നാലര വയസ്സുകാരി നിളയും ഷിഗെല്ല ബാധയെത്തുടർന്ന് മരിച്ചിരുന്നു. ഇതിനു പുറമെ മലപ്പുറത്ത് വയറിളക്കം ബാധിച്ച്‌ മരിച്ച സ്ത്രീക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ പയ്യോളിയില്‍ മൂന്നു വയസ്സുകാരനും ഒൻപതു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകള്‍.

സംസ്ഥാനത്ത് ഈ വർഷം ഇതിനോടകം 110-ലധികം പേർക്ക് രോഗം ബാധിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അസാധാരണമായ വർദ്ധനവാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 2025-ല്‍ 132 പേർക്കും, 2024-ല്‍ 121 പേർക്കും, 2023-ല്‍ 90 പേർക്കും, 2022-ല്‍ 83 പേർക്കുമാണ് ഷിഗെല്ല ബാധിച്ചത്. രോഗം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

SUMMARY: Shigella: Seven-year-old boy dies while undergoing treatment at Kozhikode Medical College Hospital

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നു മാറ്റാനും ശുപാർശ

ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ...

Related Articles

Popular Categories