ബെംഗളൂരുവിലെ ദുരന്തം പാഠം; വിജയാഘോഷങ്ങളില്‍ ഐപിഎല്‍ ടീമുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ബിസിസിഐ

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ ആള്‍കൂട്ട ദുരന്തത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ക്ക് നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.

പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഒരു ടീമിനെയും വിജയാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ല. കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആഘോഷങ്ങൾക്ക് അനുമതി ലഭിക്കൂ. ബിസിസിഐക്ക് പുറമെ സംസ്ഥാന സർക്കാരിന്‍റെയും പോലീസിന്‍റെയും അനുമതി വാങ്ങണം. നാലോ അഞ്ചോ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും. സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും നിര്‍ദേശമുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ആഘോഷങ്ങളിൽ ഉയർന്ന തലത്തിലുള്ള സുരക്ഷ വേണമെന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്. അടുത്ത വർഷം മുതൽ എല്ലാ ഫ്രാഞ്ചൈസികളും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി വിജയാഘോഷം സംഘടിപ്പിച്ചു. ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പോലീസ് അനുമതി ലഭിക്കുകയായിരുന്നു. വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം.

SUMMARY: Bengaluru disaster a lesson; BCCI with guidelines for IPL teams during victory celebrations

Hot this week

മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; പി വിജയന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പി. വിജയൻ  ക്രമസമാധാന...

ഇറാനെ ആക്രമിക്കില്ല; സൈനിക നീക്കം റദ്ദാക്കി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ!; ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി മെക്സിക്കോ

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക്...

വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി...

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല് പേ​ർ എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ബെംഗളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നിന്നും നി​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​വ​ൻ ഖേ​ര​യുമടക്കം നാ​ല്...

തിരുവനന്തപുരത്ത് അതിശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ്...

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

Related Articles

Popular Categories