കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി പരാതി. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പി.എയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. തളിപ്പറമ്പ് സർക്കിള്‍ യൂണിയൻ വാരാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി.
തുടർന്ന് പരിപാടി നടക്കുന്ന വേദിക്ക് പുറത്തെ കവാടത്തില്‍ എംഎല്‍എയും അനുയായികളും ചേർന്ന് കുത്തിയിരുപ്പ് സമരം ആരംഭിച്ചു. കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
SUMMARY: CPI(M) members disrupted V. Kunhikrishnan’s speech















