കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്; ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച്‌ സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്‌എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.

1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ. ശുക്ല രണ്ടാമനാണ്. 41 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ഐഎസ്‌എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഈ നാല്‍വര്‍ സംഘം ഭാഗമാകും. നേരത്തെ, ഏഴ് തവണ മാറ്റിവയ്‌ക്കേണ്ടിവന്ന ലോഞ്ചാണ് ഇന്ന് നടന്നിരിക്കുന്നത്. മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ലീക്കും ഐഎസ്‌എസിലെ റഷ്യന്‍ മൊഡ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങളും ആക്‌സിയം 4 വിക്ഷേപണം നീളാന്‍ കാരണമായി.

SUMMARY: Falcon 9 rocket lifts off; Axiom 4 mission launched

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories