ബെംഗളൂരു : എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ 24-ാം വാർഷികം തമ്മനഹള്ളി എസ്എൻഡിപി സ്കൂളിൽ നടന്നു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ. ആനന്ദൻ അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ റിപ്പോർട്ടും വരവുചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. പുതിയ സ്‌കൂൾകെട്ടിടത്തിനും സ്‌പോർട്‌സ് സെന്ററിനുമായി 2.25 കോടി രൂപ ബജറ്റിൽ വകയിരുത്തി. ബോർഡ് അംഗങ്ങളായ എ.ആർ. രാജേന്ദ്രൻ, രമേശൻ, വൈസ് പ്രസിഡന്റ് എൻ. വത്സൻ എന്നിവർ സംസാരിച്ചു.
SUMMARY: SNDP Union Anniversary
എസ്എൻഡിപി യൂണിയൻ വാർഷികം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















