കർണാടകയിൽ വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്തു; വിഷം നൽകിയെന്ന് സംശയം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇവയ്ക്കു വിഷം നൽകിയതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിക്കുക. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കർണാടക. സംസ്ഥാനത്ത് 563 കടുവകളുണ്ടെന്നാണ് കണക്ക്.

SUMMARY: 5 tigers found dead in MM Hills sanctuary

LEAVE A REPLY

Please enter your comment!
Please enter your name here