ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ ബസുകളിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ ബസുകളുടെ നമ്പറും റൂട്ടും.
301 ബി നമ്പറിലുള്ള ബസ് ശിവാജിനഗറിൽ നിന്ന് കോൾസ് പാർക്ക്, മാരുതി സേവാനഗർ, ബാനസവാടി, ഹൊറമാവ് ഔട്ടർറിങ് റോഡ് വഴി കൽക്കെരെയിലെത്തും. പ്രതിദിനം 2 ബസുകൾ സർവീസ് നടത്തും.
301 സി- കെ ചന്നസന്ദ്രയിൽ നിന്ന് കൽകെരെ, ജയന്തിനഗർ സിഗ്നൽ വഴി ഹൊറമാവു ഔട്ടർ റിങ് റോഡിലേക്ക്. പ്രതിദിനം 2 ബസുകൾ.
328-എച്ച്എസ്- ബുദ്ദിഗെരെ ക്രോസിൽ നിന്ന് സീഗേഹള്ളി ക്രോസ്, കാടുഗോഡി, വർത്തൂർ, ദൊമ്മസന്ദ്ര വഴി സർജാപുരയിലേക്ക്. പ്രതിദിനം 4 ബസുകൾ.
221-കെഎം- കെങ്കേരി ടിടിഎംസിയിൽ നിന്ന് കൊമ്മഘട്ടെ, സുലികേരെ, ഗുലഗഞ്ചനഹള്ളി ക്രോസ്, താവരക്കെരെ, ചോലനായകനഹള്ളി, ശാനുഭോഗനഹള്ളി, താഗചഗുപ്പെ, രംഗനാഥപുര വഴി മാഗഡി ബസ് സ്റ്റേഷനിലേക്ക്. പ്രതിദിനം 8 ബസുകൾ.
238വിബി- മജസ്റ്റിക്കിൽ നിന്നു സുജാത ടാക്കീസ്, വിജയനഗർ, ചന്ദ്രലേഔട്ട്, നാഗരഭാവി സർക്കിൾ, ഐടിഐ ലേഔട്ട്, മുദ്ദയാനപാളയ, ആർടിഒ ഓഫിസ് വിശേശ്വരയ്യ ലേഔട്ട് വഴി ഉപകാർ ലേഔട്ടിലേക്ക്. പ്രതിദിനം 7 ബസുകൾ.
SUMMARY: BMTC launches five non AC bus services