നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ റിപ്പോർട്ട്‌ ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ് ഇതിൽ 178 പേരും. പാലക്കാട് ആകെ 347 പേരും മലപ്പുറത്ത്‌ 210 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് രണ്ട്‌ പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജാണ്‌ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പുറത്തുവിട്ടത്‌.

മലപ്പുറത്ത് 13 പേർ ഐസിയു ചികിത്സയിലാണ്‌. ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആവുകയും ചെയ്തു. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച്‌ പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
SUMMARY: Nipah. 675 people in the state on the contact list

Hot this week

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍...

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

Related Articles

Popular Categories