പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയില്‍. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടില്‍ എ. മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്‌റ്റിലായത്. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പോലീസിന് ഇയാളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടർന്ന് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയായിരുന്നു.

അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. അമ്മയും പ്രതിയുമായ നിവേദ്യയ്ക്ക് ഇയാളില്‍ നിന്ന് സഹായം ലഭിച്ചെന്ന വ്യക്തമായ വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങള്‍ കൂടാതെ മറ്റ് നിർണായക വിവരങ്ങള്‍ കൂടി നിവേദ്യ നല്‍കിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു.

ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ താമസിച്ചിരുന്ന വാടക കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ പ്രതിയും താമസിച്ചിരുന്നത്. ഇവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിനെ തുടർന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.

അമ്മയുടെ കാമുകൻ മാർട്ടിൻ ഇഗ്നേഷ്യസിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് ഒടുവില്‍ നല്‍കുന്ന വിവരം. കൊലപാതക സമയം ഇയാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്ന് പരിശോധിച്ചതും ഇയാളാണെന്നും പോലീസ് പറഞ്ഞു.

SUMMARY: Palakkad double murder: Friend of the children’s mother arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ...

പ്രതിസന്ധിക്ക് ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച്‌ 30...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ...

മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ ഉയര്‍ത്തി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്‍എയായിരുന്നവർക്കുള്ള...

“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട്...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

Related Articles

Popular Categories