ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ഡിഎ 60 ശതമാനത്തില്‍നിന്ന് 63 ശതമാനമായി ഉയരും. 2026 ജൂലൈ ഒന്ന് മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. ഇതോടെ ജൂലൈ മുതലുള്ള കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും.
48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ഡിഎ, ഡിആർ വർധനയെന്ന് മന്ത്രി വ്യക്തമാക്കി. പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകള്‍ നേരിടാൻ സഹായിക്കുന്നതിനായി വർഷത്തില്‍ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്തയും ക്ഷാമാശ്വാസവും പരിഷ്കരിക്കുന്നത്.
SUMMARY: Diwali gift from the Modi government; Dearness Allowance for central government employees increased by three percent
















