കോട്ടയത്ത് വ്യാപാരി പെട്രോളൊളിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (55) മരിച്ചത്. എൺപത്തഞ്ച് ശതമാനം പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അശോകൻ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഉമാദേവി (പാലക്കാട് തത്തമംഗലം അനുഗ്രഹയിൽ കുടുംബാംഗം) മക്കൾ: അമൽ കൃഷ്ണ, അനന്യകൃഷ്ണ.

ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പോലീസി‌ൽ കീഴടങ്ങിയിരുന്നു. ഇയാളെ ഞായറാഴ്ച മെജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനിരിക്കെയാണ് അശോകൻ മരിച്ചത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാകും കോടതിയിൽ ഹാജരാക്കുകയെന്ന് രാമപുരം പോലീസ് അറിയിച്ചു.

രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന തുളസീദാസ്‌ അശോകന്റെ രാമപുരത്തെ വീടിന്‌ സമീപം കെട്ടിടം നിർമ്മിച്ചതിൻ്റെ പണം നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതേ കെട്ടിടം വാടകയ്‌യ്‌ക്ക്‌ എടുത്ത്‌ തുളസീദാസ്‌ ഹാർഡ്‌വെയർ സ്ഥാപനം നടത്തിയിരുന്നു. അശോകൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതോടെ തുളസീദാസ്‌ സ്ഥാപനം നിർത്തി. പിന്നീട്‌ കെട്ടിടം നിർമ്മിച്ചതിന്റെ പണം ആവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കിട്ടാതായതോടെയാണ്‌ തർക്കങ്ങൾ രൂക്ഷമായത്.

ഇതു സംബന്ധിച്ച് രാമപുരം പോലീസിൽ പരാതിയും പാലാ കോടതിയിൽ സിവിൽ കേസുകളും നടന്നുവരികയാണ്‌. ഇതിനിടെ തുളസീദാസ്‌ പിറക് ഭാഗത്ത് കടമുറിയോട് കൂടിയ ഇരുനില വീട് വാടകയ്ക്ക് എടുത്ത്‌ കച്ചവടം ആരംഭിക്കാൻ നീക്കം തുടങ്ങി. ഇത്‌ അശോകൻ തടസപ്പെടുത്തിയത്‌ അറിഞ്ഞ തുളസീദാസ് ശനി രാവിലെ ജ്വല്ലറിയിൽ എത്തി കൈയിൽ കരുതിയ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.
SUMMARY: Jeweller’s owner dies after being set on fire by businessman in Kottayam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച...

മഴ കനക്കുന്നു; സംസ്ഥാനത്തെ 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതോടെ തിങ്കളാഴ്ച 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചനിലയില്‍

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories