അതിര്‍ത്തി തര്‍ക്കം; തായ്‌ലൻഡ്-കംബോഡിയ സൈനികർ ഏറ്റുമുട്ടി, ആക്രമണത്തില്‍ ഒരു കുട്ടി ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തായ്‌ലൻഡ്: ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള ദീര്‍ഘകാലത്തെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേയ്ക്ക്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരു കുട്ടിയടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരുക്കേറ്റതോടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കംബോഡിയന്‍ അംബാസഡറെ പുറത്താക്കിയ തായ്‌ലാന്‍ഡ് എല്ലാ വടക്കുകിഴക്കന്‍ അതിര്‍ത്തികളും അടച്ചുപൂട്ടി. ഇരു രാജ്യങ്ങളും വളരെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളായ ടാ മുയെന്‍, ടാ മോന്‍ തോം ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

തായ്‌ലൻഡിൽനിന്ന് കംബോഡിയയിലേക്ക് അതിർത്തി കടന്നെത്തിയ എഫ്-16 യുദ്ധവിമാനം ബോംബിട്ടു തകർത്തു. ആക്രമണത്തില്‍ മരിച്ച 12 പേരില്‍ 11 പേരും സാധാരണ പൗരന്മാരാണ്. തായ്‌ലൻഡിന്റെ ആറ് എഫ്–16 വിമാനങ്ങൾ അതിർത്തി ഭേദിച്ചുവെന്നും ഇതിലൊന്നാണ് തകർത്തതെന്നും കംബോഡിയ വ്യക്തമാക്കി. സൈനിക ലക്ഷ്യമാണു തകർത്തതെന്ന് തായ്‌ലൻഡും പറയുന്നു. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. അതേസമയം, കംബോഡിയയുമായുള്ള അതിർത്തി അടച്ചതായി തായ്‌ലൻഡും അറിയിച്ചു. അതിർത്തിയിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

SUMMARY: Border dispute; Thai-Cambodian soldiers clash, 12 people including a child reportedly killed in attack

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

Related Articles

Popular Categories