രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ്: പത്താം പ്രതിക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പത്താം പ്രതിയായ ആലപ്പുഴ പാലസ് വാർഡ് വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസി(52)ന് വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. കേസിലെ 14 പ്രതികളെ 2024 ജനുവരി 30-ന് കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അന്ന് വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞ ഘട്ടത്തിൽ നവാസ് സുഖമില്ലാതെ ആശുപത്രിയിലായിരുന്നതിനാൽ ശിക്ഷ പറഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയ പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 2021 ഡിസംബർ 19-ന് രാവിലെ ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ ഡിവൈഎസ്‌പി ആയിരുന്ന എൻ.ആർ. ജയരാജാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ഹാജരായി

എസ്‌ഡിപിഐ സംസ്ഥാനസെക്രട്ടറി അഡ്വ. കെ എസ്‌ ഷാനെ 2021 ഡിസംബർ 18ന്‌ രാത്രി ആർഎസ്‌എസുകാർ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ്‌ പിറ്റേ ദിവസം പുലർച്ചെ രഞ്​ജിത്ത്​ ശ്രീനിവാസനെ വീട്ടിൽക്കയറി വെട്ടിക്കൊന്നത്‌. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട്‌ രഞ്​ജിത്ത്​ ശ്രീനിവാസനെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എൻ ആർ ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്​തരിച്ചു. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്​ത്രീയതെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക പ്രതികൾ തയ്യാറാക്കിയത്‌ തുടങ്ങിയ തെളിവുകളും കേസിൽ നിർണായകമായി.
SUMMARY: Ranjith Sreenivasan murder case: Tenth accused gets death sentence

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories