ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. നായകൾ നിര്‍ത്താതെ കുരച്ചതിനെ തുടര്‍ന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു കാസ്റ്റലിനോ. അവിടെ എത്തിയ കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കാസ്റ്റലിനോ ചിക്കമഗളൂരുവിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: 63-year-old injured in wild elephant attack

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories