ബെംഗളൂരു വിമാനത്താവളത്തിൽ ഗിബ്ബൺ കുരങ്ങുകളുമായി പിടിയിലായ യുവതി നേരത്തെ സമാനക്കേസുകളിലും പ്രതി

ബെംഗളൂരു: ബാങ്കോക്കിൽ നിന്ന് മൂന്ന് വിദേശ ഗിബ്ബൺ കുരങ്ങുകളെ കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെംഗളൂരു സ്വദേശിനി സമാനക്കേസുകളിൽ പ്രതിയെന്ന് അന്വേഷണസംഘം. 18 മാസം മുമ്പ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമാനമായ ഒരു കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഓഗസ്റ്റ്‌ ഒന്നിനാണ് ബാങ്കോക്കിൽ നിന്നുള്ള TG-325 വിമാനത്തിൽ ചെക്ക്-ഇൻ ചെയ്ത ലഗേജിൽ വെള്ളി നിറത്തിലുള്ള ഗിബ്ബണും രണ്ട് ബോർണിയൻ വെള്ള താടിയുള്ള ഗിബ്ബണുകളും കടത്താൻ ശ്രമിച്ചതിന് ബാഗലൂർ നിവാസിയായ നജാമ സയ്യിദ് റോഷനെ ബെംഗളൂരു കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി 13 ന്, രണ്ട്ആഫ്രിക്കൻ റെഡ് ടെയിൽഡ് ഗ്വെനോൺ കുരങ്ങുകളെ ബാങ്കോക്കിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവന്നതിനും ചെന്നൈ കസ്റ്റംസ് അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ-IV പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൂന്ന് വിദേശ കുഞ്ഞു കുരങ്ങുകളെയാണ്‌ നജാമ കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്ന് നജാമയെ അറസ്റ്റ് ചെയ്യുമ്പോൾ അവർക്ക് മറ്റൊരു പാസ്‌പോർട്ട് ഉണ്ടായിരുന്നു. അന്വേഷണത്തിൽ കുരങ്ങുകളെ കൈമാറേണ്ടിയിരുന്നത് തമിഴ്‌നാട് പോലീസ് കോൺസ്റ്റബിളായ എസ്. രവികുമാറിന് ആണെന്ന് കണ്ടെത്തി. 30,000 മുതൽ 50,000 രൂപ വരെ വിലയ്‌ക്ക് കുരങ്ങുകളെ എത്തിക്കാനാണ്‌ നജാമയെ നിയമിച്ചിരുന്നത്. രവികുമാർ മൃഗങ്ങളെ സോഷ്യൽ മീഡിയ വഴി ലാഭകരമായ വളർത്തുമൃഗ വിപണിയിൽ വിൽക്കുകയും ചെയ്തിരുന്നു. വിദേശനാണ്യ വിനിമയ സംരക്ഷണ, കള്ളക്കടത്ത് തടയൽ നിയമം (COFEPOSA) പ്രകാരം അറസ്റ്റിലായ രവികുമാർ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ പരിശോധന കടുപ്പിച്ചതിനാല്‍ മലേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നുമുള്ള വിദേശ വന്യജീവി കള്ളക്കടത്തുകാർ ബെംഗളൂരുവിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും മാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
SUMMARY: The woman caught with gibbons at Bengaluru airport is also an accused in similar cases.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് ശാന്തകുമാരൻ‌...

വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ജീവപര്യന്തം തടവുകാരൻ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ സുപ്രീംകോടതി ഉത്തരവ് ഹാജരാക്കി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ...

കല ഓണോത്സവം; കായിക മത്സരങ്ങള്‍ നാളെ

ബെംഗളൂരു: ഒക്ടോബർ 4ന് മഹിമപ്പ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കല ഓണോത്സവത്തിന്റെ...

അപ്രതീക്ഷിതമായ പവര്‍കട്ടില്‍ യുവാവ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട്‌...

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയറ്ററിൽ തീപിടിത്തം, ആളപായമില്ല

മ​ധു​ര: മ​ധു​ര മീ​നാ​ക്ഷി സു​ന്ദ​രേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഗോ​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​ശ​സ്ത​മാ​യ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം

ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഭാരതമണ്ഡപത്തിൽ തുടക്കമാവും....

കർണാടകയിൽ മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ ഇന്നും നാളെയും മലയോര മേഖലകളിലും വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലുമായി...

Related Articles

Popular Categories