മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു അപകടം. മൈക്കിൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് സ്വദേശി അനുവിന്‍റെ ഉടമസ്ഥതയിലുള്ള ‘കർമല മാതാ’ വള്ളമാണ് മറിഞ്ഞത്. അഞ്ചുതെങ്ങ് ചിറയിൻകീഴ് സ്വദേശികളായ ജിനു, അനു, സുജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.

ഒരാഴ്ചക്കിടെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്​. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മുതലപ്പൊഴിയില്‍ 2011 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേര്‍ മരിച്ചെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങള്‍ തുടരുന്നതിനാല്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
SUMMARY: Two people died after a boat capsized in Muthalapozhi.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

Related Articles

Popular Categories